പേരാമ്പ്ര: ക്ഷീരമേഖലയെ സ്വയംപര്യാപ്തമാക്കാൻ പദ്ധതി ആവിഷ്‌കരിക്കുമെന്ന് അഡ്വ.കെ.രാജു പറഞ്ഞു. പേരാമ്പ്ര ബ്ലോക്കിലെചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിൽ ക്ഷീര ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷീരമേഖല സ്വയം പര്യാപ്തത കൈവരിക്കുന്നത് വഴി നമ്മുടെ കൊച്ചു കുട്ടികൾക്ക് ഉൾപ്പെടെ വിശ്വസിച്ച് കഴിക്കാൻ കഴിയുന്ന തരത്തിൽ ശുദ്ധമായ പാൽ ഉത്പാദിപ്പിക്കാൻ കഴിയും. എന്നാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് വളരെ ഭംഗിയുള്ള കവറുകളിൽ നമ്മുടെ നാട്ടിൽ എത്തുന്ന പാൽ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങൾ സഷ്ടിക്കുന്നവയാണ് .
നിലവിൽ പാലക്കാട്ടും കൊല്ലത്തും മാത്രമാണ് പാലിന്റെ ഗുണമേന്മ പരിശോധിക്കാൻ കഴിയികയുള്ളു. ക്വാളിറ്റി പരിശോധന നടത്താൻ കൂടുതൽ പുതിയ ലാബുകൾ തുടങ്ങും. അതിന്റ ഭാഗമായി തിരുവനന്തപുരത്ത് പുതിയ ലാബ് നിർമ്മാണ ഘട്ടത്തിലാണ് .
ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഭഷ്യ വസ്തുക്കൾ നിയന്ത്രിക്കുക വഴി ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം എന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ സി സതി അദ്ധ്യക്ഷത വഹിച്ചു. ലാഭ
കരമായ ക്ഷീരോൽപാദനം എന്ന വിഷയത്തിൽ ഡോ: മീര മോഹൻദാസ് ക്ലാസ് എടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ബിജുശ്രീ ജോസ് ഇമ്മാനുവൽ വിവിധ രാഷ്ടീയ പാർട്ടി പ്രതിധികളായ എ ബി ബിനോയ്, കൊയിലോത്ത് ശ്രീധരൻ, ഒ മമ്മു,
പി കെ എം ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു .
ഫോട്ടോ : ക്ഷീരഗ്രാമം പദ്ധതി മന്ത്രി അഡ്വ.കെ രാജു ഉദ്ഘാടനം
ചെയ്യുന്നു