കാവുംമന്ദം : പാലിയേറ്റീവ് ദിനമായ ജനുവരി 15ന് തരിയോട് സെക്കൻഡറി പെയ്ൻ, പാലിയേറ്റീവ് വളണ്ടിയർ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ രാവിലെ 10 മണിക്ക് കാവുംമന്ദത്ത് പാലിയേറ്റീവ് ദിനാചരണവും സന്ദേശറാലിയും സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി സന്ദേശറാലി, പൊതുയോഗം, ലഘുലേഖ വിതരണം, ബോധവൽക്കരണം, കരോക്കെ ഗാനമേള, നാസിക് ഡോൾ, ഫ്ളാഷ് മോബ്, ചെണ്ടമേളം തുടങ്ങിയവ നടക്കും. പൊതുയോഗം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ഉദ്ഘാടനം ചെയ്യും. സന്ദേശറാലി തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റീന സുനിൽ ഫ്ളാഗ് ഓഫ് ചെയ്യും. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ഹനീഫ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ അഭിലാഷ് ബി, ജില്ലാ പാലിയേറ്റീവ് കോർഡിനേറ്റർ പി സ്മിത, വിവിധ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, , തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, പൊഴുതന, കോട്ടത്തറ പഞ്ചായത്തുകളിൽ നിന്നുള്ള പാലിയേറ്റീവ് വളണ്ടിയർമാർ, ആരോഗ്യ പ്രവർത്തകർ, വിവിധ സംഘടനാ പ്രവർത്തകർ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിക്കും. തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, പൊഴുതന, കോട്ടത്തറ പഞ്ചായത്തുകളിലെ വിദഗ്ദ പരിചരണം ആവശ്യമുള്ള കിടപ്പ് രോഗികൾക്ക് സാന്ത്വനമായി പ്രവർത്തിക്കുന്ന തരിയോട് സെക്കൻഡറി പെയ്ൻ,പാലിയേറ്റീവ് വളണ്ടിയർ സപ്പോർട്ടിംഗ് ഗ്രൂപ്പാണ് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും തരിയോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കുന്നത്.