കാവുംമന്ദം: തരിയോട് ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ വെച്ച് നടന്ന് വരുന്ന സംസ്ഥാന ഇന്റർ സ്‌കൂൾ ഹാന്റ്‌ബോൾ ടൂർണ്ണമെന്റ് ആവേശകരമായി. വിവിധ ജില്ലകളിൽ നിന്നുമായി ഡോൺ ബോസ്‌കോ ഇരിങ്ങാലക്കുട, യൂണിയൻ ഹയർ സെക്കൻഡറി സ്‌കൂൾ തൃശ്ശൂർ, എം ഐ സി മലപ്പുറം, കക്കോവ് എച്ച് എസ് എസ് മലപ്പുറം, ക്രസന്റ് എച്ച് എസ് എസ് അടക്കാക്കുണ്ട്, വണ്ണൂർ ഗവഎച്ച് എസ് എസ് കോഴിക്കോട്, ഗവ എച്ച് എസ് എസ് തരിയോട് തുടങ്ങിയ സംസ്ഥാനത്തെ മികച്ച സ്‌കൂൾ ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നുണ്ട്. തരിയോട് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2017ൽ തുടക്കം കുറിച്ച ഈ സംസ്ഥാന തല ടൂർണ്ണമെന്റ് മൂന്നാം വർഷമാണ് നടത്തി വരുന്നത്. കേരളത്തിലെ ഗവൺമെന്റ് സ്‌കൂളുകളിൽ ഇന്റർ സ്‌കൂൾ തലത്തിൽ നടത്തപ്പെടുന്ന ഏക ടൂർണ്ണമെന്റാണ് .വയനാട് ജില്ലകളിലെ ഒരു ഗെയ്മിനും ഒരു സ്‌കൂളും ഒരു തരത്തിലുള്ള അഖില കേരള മത്സരങ്ങളും നടത്തുന്നില്ല. നിരവധി സംസ്ഥാന താരങ്ങൾ വിവിധ ടീമുകൾക്കായി കളിക്കുന്നുണ്ട്. വയനാടിനെ പ്രതിനിധീകരിച്ച് കളിക്കുന്ന മുൻ ചാമ്പ്യൻമാർ കൂടിയായ തരിയോട് ജി എച്ച് എസ് എസിൽ അഞ്ച് സംസ്ഥാന താരങ്ങൾ അണിനിരക്കുന്നുണ്ട്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ഫൈനൽ മത്സരം നടക്കും. ടൂർണ്ണമെന്റ് നേരത്തെ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനിൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി ടി എയുടെയും അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്.