തോൽപ്പെട്ടി: കെഎസ്.ആർ.ടി.സി.ബസ്സും ലോറിയും കൂട്ടിയിടിച്ച് 25 പേർക്ക് പരിക്കേറ്റു. 19 പുരുഷൻമാർക്കും നാല് സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ കെ.എസ്.ആർ.ടി.സി ബസ്സ്‌ ഡ്രൈവർ
കണിയാമ്പറ്റ പുത്തൻ പറമ്പത്ത് അബ്ദുള്ള (53), ബസ്സ് യാത്രക്കാരായ പനവല്ലി പുളിമൂട്കുന്ന് കോളനിയിലെ ചന്ദ്രൻ (35), കാട്ടിക്കുളം ഇടയൂർകുന്നിലെ കാനാംപുറം ബിനു (32) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
ബസ്സ് കണ്ടക്ടർ മാനന്തവാടി സ്വദേശി എ.വി മാത്യു (44), ലോറി ഡ്രൈവർ കാട്ടിക്കുളം മേലേടത്ത് വിനോദ് (37), ലോറിയിലുണ്ടായിരുന്ന തോൽപെട്ടി പള്ളിക്കുന്നേൽ ജോണി (62), ബസ്സ് യാത്രക്കാരായ
തോൽപ്പെട്ടി കുന്നമ്പാട്ട് സൈനബ (63), കാട്ടിക്കുളം അറക്കല്ലിങ്കൽ ഉമ്മർ(36), കാട്ടിക്കുളം മാനിവയൽ കോളനിയിലെ ജയന്തി (45), പനവല്ലി പിലാവൂര് സുബ്രഹ്മണ്യൻ (36), ഇല്ലത്തുവയൽ കോളനിയിലെ രാജൻ (28), മാനന്തവാടി ആലിങ്കൽ എരുമേൽ (44), തോൽപ്പെട്ടി കൈതാട്ട് തമ്പി (61),തോൽപ്പെട്ടി പൂവനാർക്കാട് ആലി(60), ഇടുക്കി മലഞ്ചിറ ജോയ് (32), കാഴക്കുന്ന് കള്ളാട്ടിൽ തോമസ് (56), തരുവണ കല്ലോറി ഉസ്മാൻ (40), മാനന്തവാടി പത്തത്ത് ഷറഫുന്നീസ (28), മാനന്തവാടി പത്തത്ത് ജിൽഷ ഷെറിൻ (8), മാനിവയൽ അർച്ചന(7), തവിഞ്ഞാൽ നടവയൽ കൃഷ്ണൻ (47), കാട്ടിക്കുളം നയന നിവാസിൽ രാജു (51), തോൽപ്പെട്ടി നെടുന്തറ കോളനിയിലെ അശ്വതി (21), അപ്പപ്പാറ ചെമ്പൻകൊല്ലി രാധാകൃഷ്ണൻ (55), ദ്വാരക തിരിക്കോടൻ ഇബ്രാഹിം (48) എന്നിവരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11.45ന് തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപം വെച്ചാണ് അപകടം. മാനന്തവാടി നിന്ന് കർണ്ണാടക കുട്ടത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സും ഗോണിഗുപ്പയിൽ നിന്ന് കാപ്പി കയറ്റി മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടി ഇടിച്ചത്. ബസ്സിന്റെയും ലോറിയുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു.