കൽപ്പറ്റ: സംസ്ഥാന എയിഡ്‌സ് കൺട്രോൾ സൊസൈറ്റിയും ആരോഗ്യവകുപ്പും ഏർപ്പെടുത്തിയ യൂത്ത് ഐക്കൺ പുരസ്‌കാരം ഡോ.ഷാനവാസ് പള്ളിയാലിന്. ആരോഗ്യ സാമൂഹ്യ രംഗത്തെ ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്‌കാരം.ഡോ. ഷാനവാസ് വയനാട്ടിലെ കാൻസർ രോഗപ്രതിരോധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ആദിവാസികൾക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ ,ജെസിഐ കല്‍പ്പറ്റ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ബോധവല്‍ക്കരണ പ്രവർത്തികൾ നടത്തുകയും ചെയ്തിട്ടുണ്ട്.

പ്രളയത്തിൽ വീട്‌ നഷ്ട്ടപ്പെട്ടവർക്കായി ഡോ.ആസാദ് മൂപ്പന്റെ നേതൃത്വത്തിൽ വീടുകൾ നല്‍കുന്ന ആസ്റ്റർ ഹോംസ് പദ്ധതിയുടെ കോർഡിനേറ്റർ ആണ്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന ച ചടങ്ങിൽ കോഴിക്കോട് ജില്ലാകളക്ടർ എസ് .സാംബശിവറാവു പുരസ്‌കാരം കൈമാറി. ഡിഎം വിംസ്‌ മെഡിക്കൽ കോളേജിൽ ദന്തവിഭാഗം അസോസിയേറ്റ്‌ പ്രൊഫസർ ആയി ജോലി ചെയ്തുവരുന്നു.ഭാര്യ ഡോ.ഖദീജ.