puthappu
കമ്പിളി പുതപ്പുകളുടെ വിതരണ ഉത്ഘാടനം മീനങ്ങാടി പൊലീസ് എസ്.ഐ ജയപ്രകാശ് നിർവ്വഹിക്കുന്നു

മീനങ്ങാടി: മരം കോച്ചുന്ന വയനാടൻ തണുപ്പിൽ വിറങ്ങലിച്ചു കഴിയുന്ന തെരുവിന്റെ മക്കൾക്ക് സഹായവുമായി മീനങ്ങാടി സ്വദേശി പ്രകാശ് പ്രാസ്‌കോ. സുമനസ്സുകളുടെ സഹായത്തോടെ ശേഖരിക്കുന്ന കമ്പിളി പുതപ്പുകൾ വയനാട്ടിലെ തെരുവുകളിൽ കഴിയുന്നവർക്ക് എത്തിച്ചു നൽകുകയാണ് പ്രകാശ്. ബൈക്കിൽ സഞ്ചരിച്ചു കൊണ്ടുള്ള ഈ സേവനം ഇത് രണ്ടാം വർഷമാണ്. കമ്പിളികളുടെ വിതരണ ഉദ്ഘാടനം മീനങ്ങാടി പൊലീസ് എസ്.ഐ ജയപ്രകാശ് നിർവ്വഹിച്ചു.