കുറ്റ്യാടി: കാവിലുംപാറ ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്തായി മാറ്റുന്നതിൻറെ ആദ്യ പടിയായി ഇരുന്നൂറ് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്തിൻറെ 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഒൻപത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കട്ടിൽ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ്ജ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ചന്ദ്രൻറെ അദ്ധ്യക്ഷനായി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാൽ, മെമ്പർമാരായ മോളി.കെ.കെ, മുഹമ്മദ് ഷംസീർ, ബോബി മൂക്കൻതോട്ടം, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫിലോമിന തുടങ്ങിയവർ സംസാരിച്ചു.