കുറ്റ്യാടി: എ.ഐ.സി.സി.അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ശക്തി പ്രോജക്ടിന് കുറ്റ്യാടി മണ്ഡലത്തിൽ തുടക്കമായി. പദ്ധതിയുടെ കുറ്റ്യാടി മണ്ഡലംതല ഉദ്ഘാടനം കോൺഗ്രസ് നേതാവ് അച്ചുതൻ പുതിയെടുത്ത് നിർവ്വഹിച്ചു. എസ്.ജെ.സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി കാവിൽ രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. പി.കെ.സുരേഷ്, പി.പി.അശോകൻ, പി.പി.ദിനേശൻ, സൂരജ്.ആർ.രവീന്ദ്രൻ, കേളോത്ത് കുഞ്ഞമ്മദ് കുട്ടി, ശ്രീജേഷ് ഊരത്ത്, സി.സി. സൂപ്പി, കെ.പി.അബ്ദുൾ മജീദ്, സി.കെ.കുഞ്ഞബ്ദുള്ള, പി.പി.ആലിക്കുട്ടി കോവില്ലത്ത് നൗഷാദ്, എൻ.സി. കുമാരൻ തുടങ്ങിയവർ സംസാരിച്ചു