പേരാമ്പ്ര: ഇൗ മാസം 26 ന് പേരാമ്പ്രയിൽ എത്തിച്ചേരുന്ന സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്‌കാരിക ജാഥക്ക് സ്വീകരണം നൽകാൻ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പേരാമ്പ്ര മേഖലയിലെ സാംസ്‌കാരിക വ്യക്തിത്വക്കളെ പരിപാടിയിൽ ആദരിക്കാനും നാടൻ കലാരൂപങ്ങൾ പരിപാടിയിൽ അവതരിപ്പിക്കാനും തീരുമാനിച്ചു. സി.എച്ച്. സനൂപ് അദ്ധ്യക്ഷത വഹിച്ചു. മുനീർ എരവത്ത്, ഇ. അശോകൻ, രാജൻ മരുതേരി , കെ.പി. വേണുഗോപാൽ, കെ. പ്രദീപൻ, ബാബു തത്തക്കാടൻ, ടി.വി. മുരളി, പി.എം. പ്രകാശൻ, വി. ആലീസ് മാത്യു, മോഹൻദാസ് ഓണിയിൽ, കെ.കെ. മുഹമ്മദ് റാഷിദ്, വി.വി. ദിനേശൻ, ജാനു കണിയാംക്കണ്ടി എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികളായി ചെയർമാൻ മുനീർ എരവത്ത് ,ജനറൽ കൺവീനർ സി.എച്ച് സനൂപ് , ഖജാൻജി: ബാബു തത്തക്കാടൻ എന്നിവരെ തിരഞ്ഞെടുത്തു.