എം.കോം, എം.ബി.എ മാറ്റിവച്ച പരീക്ഷകൾ
ജനുവരി ഒന്നിന് നടത്തേണ്ടിയിരുന്ന ഒന്നാം സെമസ്റ്റർ എം.കോം ഇന്റർനാഷണൽ ഫിനാൻസ് (2018 പ്രവേശനം) പരീക്ഷ ജനുവരി 17-ന് നടക്കും. ജനുവരി ഒന്ന്, മൂന്ന് തിയതികളിൽ നടത്തേണ്ടിയിരുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ (2016 മുതൽ പ്രവേശനം) പരീക്ഷകൾ യഥാക്രമം ജനുവരി 17, 22 തീയതികളിൽ നടക്കും.
എം.എസ് സി പാരാമെഡിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ എം.എസസി മൈക്രോബയോളജി, എം.എസ്‌സി ബയോകെമിസ്ട്രി (സി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ 16-ന് ആരംഭിക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എസ്.സി ബയോടെക്‌നോളജി പരീക്ഷാഫലം വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.എസ്.സി സുവോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
ഡിസംബർ 14-ന് നടത്തേണ്ടിയിരുന്ന രണ്ടാം സെമസ്റ്റർ എം.ആർക് റഗുലർ/സപ്ലിമെന്ററി (ഇന്റേണൽ) പരീക്ഷ ജനുവരി 16ന് നടത്തും.
പുതുകവിത: സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു
പുതുകവിതയെ അടിസ്ഥാനമാക്കി ഫെബ്രുവരി നാല് മുതൽ ആറ് വരെ മലയാള കേരള പഠനവിഭാഗം നടത്തുന്ന ത്രിദിന ദേശീയ സെമിനാറിലേക്ക് ഗവേഷണ പ്രബന്ധങ്ങൾ ക്ഷണിച്ചു. പുതുകവിതാ പഠനങ്ങളുടെ സമാഹരണമാണ് സെമിനാറിന്റെ ലക്ഷ്യം. വസ്തുനിഷ്ഠവും യുക്തിഭദ്രവുമായ അപഗ്രഥനവും നിഗമനങ്ങളും അടങ്ങിയതും പ്ലേജിയറിസമില്ലാത്തതുമാവണം പ്രബന്ധം. കാവ്യഘടന, കാവ്യപ്രതലം/ മാദ്ധ്യമം, കാവ്യവായന, കവിതാവിമർശനം/ പഠനം, കവിതയും സമൂഹവും എന്നീ മേഖലകളിലായിരിക്കും സെമിനാർ. എം.എൽ രേവതി 12 പോയന്റ് എം.എസ് വേർഡ് ഫോർമാറ്റിൽ ടൈപ്പ് ചെയ്ത പ്രബന്ധങ്ങളുടെ പൂർണരൂപം 28-ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ mbmanojmb@gmail.com എന്ന ഇ-മെയിലിൽ ലഭിക്കണം. പ്രബന്ധങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ അറിയിക്കും. പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുവാനുള്ള അവകാശം മലയാള കേരള പഠനവിഭാഗത്തിനായിരിക്കും. വിവരങ്ങൾക്ക്: 7902351352 (എം.ബി.മനോജ്), 8943655686 (എം.സി.വിജിത്ത്).
സർവകലാശാലയിൽ അഡ്വർടൈസിംഗിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്
ലൈഫ്‌ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പിന്റെയും ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പഠനവകുപ്പിന്റെയും ആഭിമുഖ്യത്തിൽ അഡ്വർടൈസിംഗിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നു. യോഗ്യത: ഡിഗ്രി/തത്തുല്യം. 20 പേർക്കായിരിക്കും പ്രവേശനം. കോഴ്‌സ് ഫീ: 10,000 രൂപ. വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷ, ബയോഡാറ്റ, ഡിഗ്രി മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് , നൂറ് രൂപ അപേക്ഷാ ഫീസ് സർവകലാശാലാ ഫണ്ടിൽ അടച്ചതിന്റെ രസീത് എന്നിവ സഹിതം 25-ന് അഞ്ച് മണിക്കകം ഡയറക്ടർ, ഡിപ്പാർട്ടുമെന്റ് ഒഫ് ലൈഫ്‌ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, 673635 വിലാസത്തിൽ ലഭിക്കണം.