കൊയിലാണ്ടി:അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന അലയൻസ് ക്ലബ്ബ് കൊയിലാണ്ടിയിൽ ആരംഭിച്ചു. കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ടൗൺഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ അദ്ധ്യക്ഷൻ കെ.സത്യൻ മുഖ്യാതിഥിയായിരുന്നു. അലയൻസ് ക്ലബ്ബ് ഡിസ്ട്രിക് ഗവർണ്ണർ ഡോ.രാംസിംഗ്, എസ്.എ.മണികണ്ഠരാജ, മൾട്ടിപ്പിൾ കോ-ഓർഡിനേറ്റർ പി.കെ.സുബ്രഹ്മണ്യരാജ, ഇരിട്ടി അലയൻസ് ക്ലബ്ബ് പ്രസിഡന്റ് ടി.ജെ.അഗസ്റ്റിൻ, സെക്രട്ടറി ടി.കെ.നാരായണൻ, കൊയിലാണ്ടി ചാർട്ടർ പ്രസിഡന്റ് കെ.സുരേഷ് ബാബു, സെക്രട്ടറി പി.കെ.ശ്രീധരൻ, ട്രഷറർ ബാബുരാജ് ചിത്രാലയം, വി.പി.സുകുമാരൻ ജി.പ്രവീൺ കുമാർ, അരുൺ മണമൽ എന്നിവർ സംസാരിച്ചു. ഞാൻ പ്രകാശൻ എന്ന സിനിമയിൽ പ്രമുഖ വേഷം ചെയ്ത നടി ദേവിക സഞ്ജയിനെ പരിപാടിൽ അനുമോദിച്ചു.