ranji

കൽപ്പറ്റ:കേരള–ഗുജറാത്ത് രഞ്ജിട്രോഫി ക്വാർട്ടർ മത്സരം ഇന്ന് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ആരംഭിക്കും. പ്രാഥമിക റൗണ്ടിലെ അവസാനമത്സരത്തിൽ ഹിമാചലിനോട് നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം കളിത്തിലറങ്ങുന്നത്. കൈവിട്ടുപോകുമായിരുന്ന മത്സരമാണ് ഹിമാചലിനോട് അവസാനദിനം കേരളം പൊരുതി നേടിയത്. ആദ്യ രണ്ട് വിജയങ്ങൾ ബൗളർമാരുടെയും അതിഥിതാരം ജലജ് സക്‌സേനയുടെയും മികവിലായിരുന്നു. എന്നാൽ നിർണായകമത്സരത്തിൽ ബാറ്റിങ്ങും കരുത്തു കാട്ടിയത് ക്വാർട്ടറിൽ കേരളത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. പരിക്കിൽ നിന്നും മോചനം നേടിയ ജലജും ഞായറാഴ്ച നെറ്റ്‌സിൽ സജീവമായിരുന്നു. മത്സരം കഠനിമായിരിക്കുമെന്ന് കേരള ടീം കോച്ച് വാട്ട് മോർ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ വിജയം ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ടീമംഗങ്ങളെല്ലാവരും മികച്ച ഫോമിലേക്ക് ഉയർന്നിട്ടുണ്ട്. ബൗളിങ്ങിനനുകൂലമായാലും ബാറ്റിങ്ങിന് അനകൂലമായലും വെല്ലുവിളിയായി ഏറ്റെടുത്ത് മികച്ച പ്രകടനം നടത്താൻ കഴിയും.

മത്സരം വിജയിക്കാനുകമെന്ന് ക്യാപ്ര്രൻ സച്ചിൻ ബേബി പ്രതീക്ഷ പ്രകടിപ്പിച്ചു. ഫാസ്ര്ര് ബൗളിങ്ങിന് അനുകൂലമാണ് പിച്ചെന്നാണ് കരുതുന്നത്.