സുൽത്താൻ ബത്തേരി: ബത്തേരി വനമേഖലയോട് ചേർന്ന ചേലംപറ്റയിൽ ചൊവ്വാഴ്ച പുലർച്ചെ ആലയിൽ കെട്ടിയിരുന്ന രണ്ട് വയസ്സ് പ്രായമുള്ള പശുവിനെ കടുവ കൊന്നു. മുങ്ങലാട്ട് പാപ്പച്ചന്റേതാണ് പശു. പുലർച്ചെ 3 മണിയോടെ നായ്ക്കൾ ബഹളം വയ്ക്കുന്നത് കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പശുവിനെ കടുവ കടിച്ച് കൊല്ലുന്നത് കണ്ടത്.

പിന്നീട് ഇന്നലെ ഉച്ചയോടെ പാടത്ത് കെട്ടിയിരുന്ന മറ്റൊരു പശുവിനേയും കടുവ കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് അംഗം അനിലിന്റെ പശുവിനെയാണ് നെൽപ്പാടത്ത് വച്ച് കടുവ ആക്രമിച്ചത്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ട്.