കൽപ്പറ്റ: സൗജന്യ മുച്ചിറി – മുഖവൈകല്യ നിവാരണ ക്യാമ്പ് 20ന് രാവിലെ പത്ത് മണി മുതൽ ഒരു മണി വരെ കൽപ്പറ്റ സിവിൽ സ്റ്റേഷന് മുമ്പിലെ ഐഡിയൽ അക്കാഡമി ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വയനാട് പീപ്പിൾ ഫോറം, മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്,വയനാട് പ്രസ്സ് അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. തലയോട്ടിയിലെ മുഴ, പതിഞ്ഞതും ചെരിഞ്ഞതുമായ മൂക്ക്, മുച്ചിറി, മുറിമൂക്ക്, ചെരിഞ്ഞ താടി, പുറത്തേക്ക് തള്ളിയ മോണ, ചെറിയ കീഴ്ത്താടി, നീണ്ട താടിയെല്ല്, കൺപോളകൾക്കുള്ള വൈകല്യങ്ങൾ, തടിച്ച ചുണ്ടുകൾ, അണ്ണാക്കിലെ ദ്വാരം, അപകടത്തിൽ സംഭവിച്ച ന്യൂനതകൾ തുടങ്ങി കഴുത്തിന് മുകളിലുള്ള എല്ലാ വൈകല്യങ്ങൾക്കും പരിശോധനയും തുടർന്ന് വിദഗ്ധ ചികിത്സയും ലഭിക്കും. ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് പൂർണമായും യാത്ര ചെലവ്, മരുന്ന് എന്നിവയുൾപ്പടെ സൗജന്യമായി മംഗലാപുരം ഹെഗ്‌ഡെ ഇസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചെയ്തുകൊടുക്കുമെന്ന് ജിൻസ് ഫാന്റസി, ബെസ്സി പാറക്കൽ, സി.വി.ഷിബു എന്നിവർ അറിയിച്ചു. ഫോൺ, 9645400007, 9645370145, 96563479995.