മാറ്റിവച്ച പരീക്ഷകൾ
പഠനവകുപ്പുകളിലെ (സി.സി.എസ്.എസ്) ജനുവരി ഒന്നിന് നടത്തേണ്ടിയിരുന്ന ഒന്നാം സെമസ്റ്റർ എം.കോം ഇന്റർനാഷണൽ ഫിനാൻസ് (2018 പ്രവേശനം) പരീക്ഷ ജനുവരി 17-ന് നടക്കും. ജനുവരി ഒന്ന്, മൂന്ന് തീയതികളിൽ നടത്തേണ്ടിയിരുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ (2016 മുതൽ പ്രവേശനം) പരീക്ഷകൾ യഥാക്രമം ജനുവരി 17, 22 തീയതികളിൽ നടക്കും. പരീക്ഷാ കേന്ദ്രത്തിൽ മാറ്റമില്ല. ജനുവരി മൂന്നിന് നടത്തേണ്ടിയിരുന്ന (സി.യു.സി.എസ്.എസ്) മൂന്നാം സെമസ്റ്റർ എം.ബി.എ ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്‌മെന്റ് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ ജനുവരി 29-ന് നടക്കും. പരീക്ഷാ കേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബി.എസ് സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്/കളിനറി ആർട്‌സ് (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ ഫെബ്രുവരി നാലിന് ആരംഭിക്കും.
എം.എ പൊളിറ്റിക്കൽ സയൻസ് മാർക്ക് ലിസ്റ്റ്
വിദൂരവിദ്യാഭ്യാസം എം.എ പൊളിറ്റിക്കൽ സയൻസ് ഒന്ന്, രണ്ട് സെമസ്റ്റർ/ പ്രീവിയസ് സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് മേയ് 2017, മൂന്ന്, നാല് സെമസ്റ്റർ/ ഫൈനൽ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് ഏപ്രിൽ 2018 പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ ഇന്നു മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ വിതരണം ചെയ്യും. പുതുക്കാട് പ്രജ്യോതി നികേതനിൽ പരീക്ഷ എഴുതിയവർ തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ നിന്ന് കൈപ്പറ്റണം.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബി.എ/ ബി.എസ്‌സി/ ബി.എ അഫ്‌സൽ - ഉൽ - ഉലമ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചെലാന്‍ സഹിതം 30-നകം ലഭിക്കണം.
രണ്ടാം സെമസ്റ്റർ എം.എസ് സി ഫിസിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസം എം.എ അറബിക് മൂന്ന്, നാല് സെമസ്റ്റർ/ ഫൈനൽ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.