വടകര: ചെരണ്ടത്തൂർ ചിറ ശുചീകരിച്ച് വിത്തിറക്കി എം.എച്ച്.ഇ.എസ് കോളേജ് എൻ.എസ്.എസ് വളണ്ടിയർമാർ. യൂനിറ്റിലെ അൻപതോളം വളണ്ടിയർമാരാണ് നിലമൊരുക്കിയത്. കഴിഞ്ഞ മൂന്നു വർഷമായി ചെരണ്ടത്തൂർ ചിറ ശുചീകരിച്ച് നിലമൊരുക്കുന്നത് കോളേജിലെ എൻഎസ് എസ് വളണ്ടിയർമാരാണ്. നടീൽ ഉത്സവം കോളേജ് പ്രിൻസിപ്പലും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ സുകേഷ് വി.എം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഹമ്മദ് സ്വാലിഹ്, ഷൈമ ഒതേനപുരി, സബീൽ, സി.പി ജാബിർ, ജുനൈദ് എന്നിവർ സംസാരിച്ചു.