പേരാമ്പ്ര : ആയുർവേദ മെഡിക്കൽ അസോസിയേഷൻ പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ സഹകരണത്തേടെ തുടങ്ങിയ ദയ ഹരിത ഔഷധ സസ്യ കാർഷിക നഴ്‌സറി, ദാറുന്നുജും കോളേജ്, കൂത്താളി ഹയർസെക്കൻഡറി സ്‌കൂൾ, പേരാമ്പ്ര ഹയർസെക്കൻഡറി സ്‌കൂൾ, എന്നിവിടങ്ങളിലെ പാലിയേറ്റീവ് വിദ്യാർത്ഥികൾ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി നാല് കുടുംബങ്ങൾക്ക് വേണ്ടി തൊഴിൽ സംരംഭങ്ങൾ ഒരുക്കി . കോഴിയും കൂടും, തയ്യൽ മെഷീൻ, പെട്ടിക്കട എന്നിവയാണ് ഒരുക്കിയത് പരിപാടികളുടെ ഉദ്ഘാടനം സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡ് മെമ്പർ ഡോ.സനൽ വനിത സഹകരണ സംഘം പ്രസിഡന്റ് ത്രേസ്യാമ്മ, ദാറുന്നുജും കോളേജ് പ്രിൻസിപാൾ അസ്‌ലം എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഇ.പി. കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. കെ.ഇമ്പിച്ച്യാലി, ഡോ. അനർഗ, ഷിബിത, വൃന്ദ, അലങ്കാർ ഭാസ്‌ക്കരൻ, ശ്രീരാജ് , എൻ.വി. അഹമ്മദ്, സുനിൽ, ജംഷിദ് , അർജിത് ബിനോയ്, അഭിജിത്ത്, ഷാബാസ് എന്നിവർ സംസാരിച്ചു. സുരേഷ് പാലോട്ട് സ്വാഗതവും കെ.പി. അസീസ് നന്ദിയും പറഞ്ഞു.