നാദാപുരം: കല്ലാച്ചി ജ്വല്ലറിയുടെ ചുമർ തുരന്ന് മുക്കാൽ കോടിയോളം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതികളെ അറസ്റ്റു ചെയ്ത അന്വേഷണ സംഘ തലവനായ നാദാപുരം എസ്.ഐ. എൻ.പ്രജീഷിനെ എസ്.വൈ.എസ്സിൻറെ ആഭിമുഖ്യത്തിൽ ആദരിച്ചു. കവർച്ച നടന്ന് ആറാഴ്ച പിന്നിടുമ്പോഴേക്കും വിദഗ്ദ്ധമായി നടത്തിയ നീക്കങ്ങളിലൂടെ അന്വേഷണ സംഘം മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. നാദാപുരത്ത് പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ സപ്തദിന പ്രഭാഷണ വേദിയിൽ നടന്ന അനുമോദന ചടങ്ങിൽ എസ്.വൈ.എസ്. സംസ്ഥാന പ്രസിഡൻറ് പേരോട് അബ്ദുറഹ്മാൻ സഖാഫി എൻ.പ്രജീഷിന് ഉപഹാരം നൽകി. മുനീർ സഖാഫി ഓർക്കാട്ടേരി, ഹുസൈൻ മാസ്റ്റർ കുന്നത്ത്, ഇബ്രാഹിം സഖാഫി കുമ്മോളി എന്നിവർ പ്രസംഗിച്ചു.
പടം: നാദാപുരം എസ്.ഐ. എൻ.പ്രജീഷിന് പേരോട് അബ്ദുറഹ്മാൻ സഖാഫി ഉപഹാരം നൽകുന്നു.