calicut-uni
calicut uni

ദേശീയ ഗണിതശാസ്ത്ര സെമിനാർ

ഗണിതശാസ്ത്ര പഠനവിഭാഗം ഫെബ്രുവരി ഏഴ് മുതൽ ഒമ്പത് വരെ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. സർവകലാശാലാ സെമിനാർ കോംപ്ലക്‌സിൽ നടക്കുന്ന പരിപാടിയിൽ ഗണിതശാസ്ത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിവരങ്ങൾക്കും രജിസ്‌ട്രേഷനും events.uoc.ac.in/nsrtt2019 എന്ന ലിങ്ക് സന്ദർശിക്കുക.

കോളേജുകൾക്ക് സോണൽ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാം

യൂണിവേഴ്‌സിറ്റി യൂണിയന്റെ ആഭിമുഖ്യത്തിൽ ഈ വർഷം നടത്തുന്ന സോണൽ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ താല്പര്യമുള്ള കോളേജുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ മുഖേന അപേക്ഷിക്കണം. വയനാട് ഒഴികെയുള്ള ജില്ലകളിൽ നിന്നുള്ള അപേക്ഷ 25-നകം ഡീൻ, വിദ്യാർത്ഥിക്ഷേമ വിഭാഗം, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: dswoffice@uoc.ac.in

യു.ജി പഠനസാമഗ്രികൾ കൈപ്പറ്റണം

വിദൂരവിദ്യാഭ്യാസം യു.ജി (സി.യു.സി.ബി.സി.എസ്.എസ്) ഒന്നാം സെമസ്റ്റർ (2018-19 പ്രവേശനം) പഠനസാമഗ്രികൾ കൈപ്പറ്റാത്തവർ അതത് കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം. കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിലെ കോ ഓർഡിനേറ്റർമാരുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി.എ/ ബി.എസ്.ഡബ്ല്യൂ/ ബി.വി.സി/ ബി.ടി.എഫ്.പി/ ബി.ടി.ടി.എം/ ബി.എ അഫ്‌സല്‍ - ഉല്‍ - ഉലമ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രില്‍/ മേയ് 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചെലാൻ സഹിതം ഫെബ്രുവരി ആറിനകം ലഭിക്കണം.

ഒന്നാം വർഷ അഫ്‌സൽ- ഉൽ - ഉലമ പ്രിലിമിനറി പരീക്ഷാഫലം വെബ്‌സൈറ്റിൽ. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

പുനർമൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എ ഇസ്‌ലാമിക് സ്റ്റഡീസ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ബി.ടി.എച്ച്.എം/ ബി.എച്ച്.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ബി.വോക് മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി റഗുലർ നവംബര്‍ 2014 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.