കുറ്റിയാടി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവൃത്തിച്ചു വരുന്ന അർബിർറ് സ്ഥാപനങ്ങളുടെ സീ സോൺഫെസ്റ്റ് 2019 ജനുവരി19ന് തളീക്കര അലീഫ് സ്‌പെയ്‌സ് അൽബിർറ് സ്‌കൂളിൽ വച്ച് നടത്തപെടുന്നു. ജില്ലയുടെ കിഴക്ക് ഭാഗവും കണ്ണൂർ ജില്ലയുടെ തെക്ക് ഭാഗവും വയനാട് ജില്ലയും ഉൾപ്പെടുന്നതാണ് ബി സോൺ. പത്തൊൻപത് സ്‌കൂളുകളിൽ നിന്നായി തൊള്ളായിരത്തോളം പ്രതിഭകൾ അണി നിരക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. കുറ്റ്യാടിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൻ സംഘാടകരായ വി.പി.കുഞ്ഞബ്ദുള്ള, അൻവർ അടുക്കത്ത്, പി.കെ.ഹമീദ്, എ പി.കുഞ്ഞമ്മദ്, മുനീർ ചേനക്കാത്ത്, കെ.പി ഷൗക്കത്തലി എന്നിവർ പറഞ്ഞു.