fire
കടുവയെ തുരത്താൻ വനപാലകർ തീ കൂട്ടുന്നു.

പുൽപള്ളി:മരക്കടവ് പ്രദേശത്ത് ഭീതി പരത്തുന്ന കടുവയെ കണ്ടെത്തുന്നതിന്റെ ഭാഗമായി തെരച്ചിൽ ആരംഭിച്ചു. വനംവകുപ്പിന്റെനേതൃത്വത്തിലാണ് ഇന്നലെ വൈകിട്ട് തെരച്ചിൽ ആരംഭിച്ചത്. വനപാലകരും നാട്ടുകാരും അടങ്ങിയ സംഘം തെരച്ചിലിൽ പങ്കാളികളാണ്. വൈകിട്ട് പ്രദേശവാസികൾക്ക് വനപാലകർ മുന്നറിയിപ്പ് നൽകിയശേഷമാണ് കടുവയെ തുരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കടുവ പശുക്കളെ കൊന്നുതിന്ന സ്ഥലത്തിന്റെ ചുറ്റുവട്ടങ്ങളിലായി 20 ഇടങ്ങളിൽ തീ കൂട്ടി. തുടർന്ന് പടക്കം പൊട്ടിച്ചും, പാട്ടകൊട്ടിയും കടുവയെ തുരത്തുന്നതിനായി ശ്രമിച്ചു. എന്നാൽ കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. ചെതലയത്ത് റെയ്ഞ്ച് ഓഫീസർ രതീശന്റെനേതൃത്വത്തിലുള്ള 50തോളംപേരടങ്ങിയ വനപാലക സംഘമാണ് കടുവയെ തുരത്തുന്നതുമായി ബന്ധപ്പെട്ട് രംഗത്തിറങ്ങിയിരിക്കുന്നത്.