കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഗ്രാമ പഞ്ചായത്ത് റോഡുകൾക്ക് ഫണ്ട് അനുവദിച്ചതിൽ യു.ഡി.എഫ് അംഗങ്ങളുടെ വാർഡുകളെ അവഗണിച്ചതായി ആരോപിച്ച് കുന്നുമ്മൽ ബ്ലോക്ക് ഭരണസമിതി യോഗത്തിൽ നിന്നും യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. ബ്ലോക്കിലെ ഏഴ് വാർഡുകളിൽ ഒരോ റോഡിനും പത്ത് ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. അതിൻ യു.ഡി.എഫ് ഭരണത്തിലുള്ള വേളം ഗ്രാമപഞ്ചായത്തിൽ മാത്രമാണ് ഒരു റോഡിനുള്ള അംഗികാരം ലഭിച്ചത്. അതേ സമയം ഗ്രാമ പഞ്ചായത്ത് ഭരണസമിതി നിർദ്ദേശിക്കുന്ന റോഡിന്ന് മാത്രമേ ഫണ്ട് അനുവദിക്കാൻ നിർവ്വാഹമുള്ളുവെന്നും അത് കൊണ്ടാണ് ഡിവിഷൻ അംഗങ്ങൾ നിർദ്ദേശിച്ച റോഡ് അന്തിമ പട്ടികയിൽ നിന്നും പുറന്തള്ളപെട്ടെതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് വ്യക്തമാക്കി.