കുറ്റ്യാടി:കായക്കൊടി ഗ്രാമ പഞ്ചായത്ത്തല ആയുഷ് ഗ്രാമ പദ്ധതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.നാണു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആരോഗ്യ ബോധവൽക്കരണം, യോഗ പരിശീലനം, ഔഷധവിതരണവും നടത്തി. കെ.പി.സുമതി അദ്ധ്യക്ഷത വഹിച്ചു. കെ.രാജൻ, ഡോക്ടർ അരുൺ പി.എസ്, ഡോക്ടർ സൂര്യ എന്നിവർ സംസാരിച്ചു.