കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സെക്കൻഡറി പാലിയേറ്റീവ് വളണ്ടിയർ, രോഗി സംഗമം, കിടപ്പ് രോഗികളുടെ തൊഴിൽ പരിശിലനം, കുടുംബ സംഗമം എന്നിവ 19ന് കുന്നുമ്മൽ സി.എച്ച്.സി.യിൽ വച്ച് നടക്കും. ഈ വർഷത്തെ പാലിയേറ്റീവ് വളണ്ടിയർ , രോഗി സംഗമത്തിന്റെ ഭാഗമായി മുപ്പത്തിയഞ്ച് രോഗികളേയും അവരെ പരിചരിക്കുന്ന മുപ്പത്തിയഞ്ച് പേരെയും ഉൾപെടുത്തി തൊഴിൽ പരിശീലനവും രോഗി പരിചരണ പരിശീലനവും നൽകുന്നുണ്ട്. അതോടൊപ്പം വിവിധ കലാകാരന്മാരെ ഉൾപെടുത്തി മാനസിക ഉല്ലാസപരിപാടിയും സംഘടിപ്പിക്കും. എഴുപത് പേർക്കും സ്‌നേഹസമ്മാനങ്ങളും നൽകും. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത് ചെയർമാനും, താലൂക്ക് ആശുപത്രി സൂപ്രണ്ട് എം.ജമീല കൺവീനർ, വിവിധ പാലിയേറ്റിവ് സംഘടനകളുടെ അംഗങ്ങൾ ഭാരവാഹികളുമായി പ്രവൃത്തിക്കുമെന്ന് വാർത്താസമ്മേളനത്തിൽ കുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത്, ഡോക്ടർ ഷാജഹാൻ, എച്ച് ഐ.ജോൺസൺ, ശശിധരൻ കെ, ടി.കെ.ബിനു എന്നിവർ പറഞ്ഞു.