ബാലുശ്ശേരി: ബാപ്പുജി ട്രസ്റ്റ് ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ വർഗ്ഗീയതയ്ക്കും അക്രമത്തിനുമെതിരെ ബാലുശ്ശേരിയിൽ ശാന്തിയാത്ര നടത്തി. വിജയരാഘവൻ ചേലിയ പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.പി.മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പെരിങ്ങിനി മാധവൻ, കെ.കെ. പരീദ്, റീജ കണ്ടോത്ത് കുഴിയിൽ, ഉമ മത്തിൽ, പുഷ്പ ആശാരിക്കൽ, സുജിത്ത് കറ്റോട്, പുന്നോറത്ത് ബാലൻ മാസ്റ്റർ, എൻ.സുരേഷ് ബാബു, എൻ.പ്രഭാകരൻ എന്നിവർ സംസാരിച്ചു. ശാന്തിയാത്രയ്ക്ക് ടി.എ.കൃഷ്ണൻ, ഭരതൻ പുത്തൂർ വട്ടം, പൃഥ്വിരാജ് മൊടക്കല്ലൂർ, ടി.പി. ബാബുരാജ്, സുജിത്ത് നമ്പ്യാർ, പി.കെ.മോഹനൻ, രവീന്ദ്രൻ ഓണിൽ, കെ.ബീന, എ.പ. വിലാസിനി എന്നിവർ നേതൃത്വം നല്കി.