18ന് അവധി
അഞ്ചാം സെമസ്റ്റർ യു.ജി (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് 18ന് നടക്കുന്നതിനാൽ അഫിലിയേറ്റഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ അന്നേ ദിവസം റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. എല്ലാ അദ്ധ്യാപകരും ക്യാമ്പിൽ പങ്കെടുക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. വിവരങ്ങൾ അറിയുന്നതിന് ക്യാമ്പ് ചെയർമാൻമാരുമായി ബന്ധപ്പെടണം. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ. നിയമന ഉത്തരവ് ലഭിക്കാത്തവർ രാവിലെ പത്ത് മണിക്ക് മുമ്പ് ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റണം.
പി.ജി സ്‌പെഷ്യൽ പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പി.ജി (സി.യു.സി.എസ്.എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്‌ക്ക് അപേക്ഷിച്ച് പ്രളയം കാരണം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് സ്‌പെഷ്യൽ പരീക്ഷയ്‌ക്ക് അവസരം. റവന്യൂ അധികാരിയുടെ സർട്ടിഫിക്കറ്റ്, അപേക്ഷ, പ്രിൻസിപ്പലിന്റെ കത്ത് (റഗുലർ വിദ്യാർത്ഥികൾ) തുടങ്ങിയവ സഹിതം അതത് ജോയിന്റ് കൺട്രോളർ ഒഫ് എക്‌സാമിനേഷനു 30നകം സമർപ്പിക്കണം.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ബി.ആർക് (2004 സ്‌കീം) ഇന്റേണൽ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ.