കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡിലെ കണ്ണഞ്ചേരി വസന്ത,രവി ദമ്പതികൾക്ക് വാർഡ്മെമ്പർ എം.ബാബുമോന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാന കർമ്മം പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ എം.എൽ.എ ഇന്ന്നിർവ്വഹിക്കും. ഒരു വർഷം മുമ്പാണ് കോഴിക്കോട് മുൻ ജില്ലാ കലക്ടർ എം.വി.ജോസ് ശിലാസ്ഥാപനം നടത്തിയത്. ആറ് ലക്ഷം രൂചെലവഴിച്ചാണ് രണ്ടര സെന്റ് സ്ഥലത്ത് നിർമ്മിച്ചത്. ഇന്ന് രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ എം.കെ.രാഘവൻ എം.പി, പി.ടി.എ.റഹീം എം.എൽ.എ, ബ്ലോക്ക് പ്രസിഡണ്ട് രമ്യഹരിദാസ് എന്നിവർ സംബന്ധിക്കും.