kala
എഫ് സോൺ കലോത്സവം പി.കെ.റെജി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

പുൽപ്പള്ളി:കാലിക്കറ്റ് സർവ്വകലാശാല എഫ്‌ സോൺ കലോത്സവം സ്‌റ്റേജിതര മത്സരങ്ങൾ ആരംഭിച്ചു. ജനുവരി 18 മുതൽ 21 വരെയുള്ള തീയതികളിലായി പുൽപ്പള്ളി എസ്.എൻ.ഡി.പി യോഗം ആർട്‌സ് ആൻഡ് സയൻസ് കോളേജിലാണ് കലോത്സവം നടക്കുന്നത്. സ്‌റ്റേജിതര മത്സരങ്ങൾ 18,19 തീയതികളിലും സ്‌റ്റേജ് മത്സരങ്ങൾ 20,21 തീയതികളിലുമായാണ് നടക്കുന്നത്.സ്‌റ്റേജ് ഇതര മത്സരങ്ങളുടെ ഉദ്ഘാടനം പി.കെ റെജി ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ജില്ലാ എക്‌സിക്യൂട്ടീവ് മുഹമ്മദ് അഷ്‌ക്കർ അദ്ധ്യക്ഷനായിരുന്നു. സർവകലാശാലാ യൂണിയൻ ജോയിന്റ് സെക്രട്ടറി അക്ഷയ് റോയ്, എസ്.എൻ കോളേജ് പ്രിൻസിപ്പൽ സി.വിനോദ്കുമാർ,മുഹമ്മദ്ഷാഫി,അജിൽ സാലി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.നിഷാദ് സ്വാഗതവും കോളേജ് ചെയർമാൻ ഇ.ആർ യശ്വന്ത് നന്ദിയും പറഞ്ഞു.