calicut-uni
calicut uni

ഓപ്പൺ സ്ട്രീം ബിരുദം: കോൺടാക്ട് ക്ലാസ് 19 മുതൽ

വിദൂരവിദ്യാഭ്യാസം യു.ജി (സി.യു.സി.ബി.സി.എസ്.എസ്) ഒന്നാം സെമസ്റ്റർ (ഓപ്പൺ സ്ട്രീം ബി.എ, ബി.കോം-2018-19 പ്രവേശനം) കോൺടാക്ട് ക്ലാസ് 19 മുതൽ 28 വരെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നടക്കും. തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം. ക്ലാസ് ഷെഡ്യൂൾ www.sdeuoc.ac.inൽ. ഫോൺ: 0494 2400288, 2407494.

യു.ജി സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും കഴിഞ്ഞ അഫിലിയേറ്റഡ് കോളേജ് (സി.സി.എസ്.എസ്-2009 മുതല്‍ 2011 വരെ വരെ പ്രവേശനം) രണ്ടാം സെമസ്റ്റർ ബി.എ/ ബി.എസ് സി/ ബി.എസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബി.കോം/ ബി.ബി.എ/ ബി.എം.എം.സി/ ബി.സി.എ/ ബി.എസ്.ഡബ്ല്യൂ/ ബി.ടി.എ/ ബി.ടി.എച്ച്.എം/ ബി.വി.സി/ ബി.എച്ച്.എ/ ബി.എ അഫ്‌സൽ - ഉൽ - ഉലമ സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഫെബ്രുവരി രണ്ട് വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാ ഫീസ്: പേപ്പർ ഒന്നിന് 2,625 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ സഹിതം കണ്‍ട്രോളർ ഒഫ് എക്‌സാമിനേഷൻസ്, സ്‌പെഷ്യൽ സപ്ലിമെന്ററി എക്‌സാം യൂണിറ്റ്, പരീക്ഷാഭവൻ, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ ഫെബ്രുവരി അഞ്ചിനകം ലഭിക്കണം.

എൻ.എസ്.എസ് ഗ്രേസ് മാർക്ക്: അപേക്ഷിക്കണം

നാലാം സെമസ്റ്റർ ബി.എ/ ബി.എസ്.ഡബ്ല്യൂ/ ബി.വി.സി/ ബി.ടി.എഫ്.പി/ ബി.എ അഫ്‌സൽ - ഉൽ - ഉലമ വിദ്യാര്‍ത്ഥികളിൽ എൻ.എസ്.എസ് ഗ്രേസ് മാർക്കിന് അർഹതയുള്ളവർ മാർക്കുകൾ കൂട്ടിച്ചേർക്കുന്നതിന് പൂരിപ്പിച്ച അപേക്ഷ 31-നകം പരീക്ഷാഭവൻ ബി.എ വിഭാഗത്തിൽ സമർപ്പിക്കണം. ബന്ധപ്പെട്ട സർട്ടിഫിക്കറ്റിന്റെ അസൽ അപേക്ഷയോടൊപ്പം സമർപ്പിക്കാൻ സാധിക്കാത്തവർ അവ ലഭ്യമാവുന്ന മുറയ്ക്ക് ബി.എ വിഭാഗത്തിൽ എത്തിക്കണം. അപേക്ഷാ ഫോം വെബ്‌സൈറ്റിൽ.

പരീക്ഷാ അപേക്ഷ

ഫലം പ്രസിദ്ധീകരിച്ച അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബി.ടി.എച്ച്.എം/ ബി.എച്ച്.എ (സി.യു.സി.ബി.സി.എസ്.എസ്) വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് 21 വരെ പിഴകൂടാതെ അപേക്ഷിക്കാം.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി ബോട്ടണി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എ മൾട്ടിമീഡിയ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി.ടെക് (2013 പ്രവേശനം) ഇന്റേണൽ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ.