ബാലുശ്ശേരി: വാഹനാപകടത്തിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രൂപലേഖ കൊമ്പിലാടിന് പരിക്ക്. റോഡിലേക്ക് മറിഞ്ഞ സ്കൂട്ടറിൽ നിന്ന് വീണ പ്രസിഡൻറിന്റെകൈക്ക് മുകളിലൂടെപിന്നാലെ വന്ന കാർ കയറുകയായിരുന്നു.കൈ ഒടിഞ്ഞു.
ഇന്നലെ രാവിലെ 10.30 ന് ബാലുശ്ശേരി ബസ് സ്റ്റാൻഡിന് സമീപത്തു വെച്ചായിരുന്നു അപകടം. പഞ്ചായത്ത് ഓഫീസിലേക്ക് വരികയായിരുന്നു. മേപ്പയ്യൂരിൽ നിന്നും വിവാഹ പാർട്ടിയേയും കൊണ്ട് എസ്റ്റേറ്റ് മുക്കിലേക്ക് പോകുകയായിരുന്ന കാറാണ് വലതുകൈയിലൂടെ കയറിയത്. ബാലുശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നല്കി. തുടർന്ന് കാരപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.