കൽപ്പറ്റ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നാലു ദിവസം നീണ്ടുനിൽക്കുന്ന 'മൈൻ ബ്രൈഡൽ ജ്വല്ലറി ഫെസ്റ്റിവൽ' ആരംഭിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ എം.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ യൂത്ത് ഐക്കൺ അവാർഡ് ജേതാവ് ഡോക്ടർ ഷാനവാസ് പള്ളിയാലിന് ഉപഹാരം നൽകി ആദരിച്ചു. വയനാട് ക്ലസ്റ്റർ ഹെഡ് എ.ടി. അബ്ദുൾനാസർ,കൽപ്പറ്റ ഷോറൂം ഹെഡ്മാരായ വി എം.അബൂബക്കർ,വി വി.രാജേഷ് എന്നിവർ സംസാരിച്ചു. ലോകോത്തര നിലവാരമുള്ള വജ്രാഭരണങ്ങൾ,വിവിധ ഡിസൈനുകളിൽ തീർത്ത സ്വർണാഭരണങ്ങൾ,വെള്ളി ആഭരണങ്ങൾ, ബ്രാൻഡഡ് വാച്ചുകൾ എന്നിവ മേളയിൽ ഒരുക്കിയിട്ടുണ്ട്.
...
യൂത്ത് ഐക്കൺ അവാർഡ് നേടിയ ഡോ. ഷാനവാസിന് മലബാർ ഗോൾഡിന്റെ ഉപഹാരം എ.ടി അബ്ദുൽനാസർ നൽകുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, കൽപ്പറ്റ മുനിസിപ്പൽ വൈസ് ചെയർമാൻ എം എൻ രാധാകൃഷ്ണൻ വി എം അബൂബക്കർ വി വി രാജേഷ് എന്നിവർ സമീപം.