കൽപ്പറ്റ: സ്‌നേഹിത കേന്ദ്രങ്ങളുമായി ബന്ധപ്പെടുവാൻ ഇനി മുതൽ ടോൾ ഫ്രീ നമ്പർ. 18004252776 എന്ന നമ്പറിലൂടെ വയനാട് സ്‌നേഹിത കേന്ദ്രവുമായി ബന്ധപ്പെടാം.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയുക, ഗാർഹിക പീഡനങ്ങൾ അനുഭവിക്കുന്നവർക്കായി ഇടക്കാല താമസ സൗകര്യങ്ങൾ ഒരുക്കുക, കൗൺസലിങ്ങ് നൽകുക എന്നീ ലക്ഷ്യവുമായാണ് കുടുംബശ്രീയുടെ കീഴിൽ സ്‌നേഹിത കേന്ദ്രങ്ങൾ രൂപീകരിച്ചത്. കൂടാതെ, നിയമസഹായവും, വൈദ്യസഹായവും ഇവിടെ ലഭ്യമാണ്.

ജില്ലയിൽ 2015 മാർച്ചിലാണ് സ്‌നേഹിത കേന്ദ്രം രൂപീകരിച്ചത്. 24 മണിക്കൂർ സേവനം സ്‌നേഹിത കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.