മേപ്പാടി: ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യവും സംരക്ഷിക്കുക ഓരോ പൗരന്റെയും കടമയാണെന്ന് ഓർമ്മിപ്പിച്ച്, മേപ്പാടി ഗവ.പോളി ടെക്നിക്ക് എൻ.എസ്.എസ് യൂണിറ്റും, കേരള വനം വന്യജീവി വകുപ്പും, സൗത്ത് വയനാട് ഡിവിഷൻ മുണ്ടക്കൈ ഫോറസ്റ്റ്‌സ്റ്റേഷനും ചേർന്ന് കാട്ടുതീ ബോധവൽക്കരണ ക്യാമ്പും റാലിയും നടത്തി. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. എം.എം. ജിതിൻ,കെ.ജെ റോയി എന്നിവർ സംസാരിച്ചു. തുടർന്ന് നടത്തിയ റാലിക്കും ക്യാമ്പിനും മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.പി.വേണുഗോപാലൻ, സ്വാമിനാഥൻ ഫൗണ്ടേഷനിലെ എം.എം.ജിതിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.മണി, എം.ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി.ദാസൻ, വി.സി.രാജേഷ്, പി.ശിഹാബ്, ട്രൈബൽ വാച്ചർ ആർ രവി എന്നിവർ നേതൃത്വം നൽകി.