മാനന്തവാടി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ ഒരുക്കുന്ന ശാസ്ത്രപാർക്കുകളിൽ ജില്ലയിലെ ആദ്യ പാർക്കിന്റെ ഉദ്ഘാടനം 21ന് 2 മണിക്ക് മാനന്തവാടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒ.ആർ കേളു എം.എൽ.എ നിർവ്വഹിക്കും. ശാസ്ത്രപഠനം കൂടുതൽ ഹൃദ്യവും, ലളിതവുമാക്കാനുതകുന്ന തരത്തിൽ തയ്യാറാക്കിയ ഉപകരണങ്ങൾ അടങ്ങുന്ന ശാസ്ത്രലാബാണിത്. കുട്ടികൾക്ക് സ്വതന്ത്രമായി പരീക്ഷണങ്ങളിൽ ഏർപ്പെടാൻ പര്യാപ്തമായ തരത്തിലാണ് ശാസ്ത്രപാർക്ക് ഒരുക്കിയിരിക്കുന്നത്. സമഗ്രശിക്ഷ കേരളത്തിന്റെ നേതൃത്വത്തിലാണ് ശാസ്ത്രപാർക്കുകൾ വിദ്യാലയങ്ങളിൽ തയ്യാറാക്കുന്നത്.
മാനന്തവാടി ഉപജില്ലയിലെ യു.പി തലം മുതലുള്ള ശാസ്ത്രാദ്ധ്യാപകർ ഉച്ചയ്ക്ക് ഒരു മണിക്ക് മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു.