കൽപ്പറ്റ: സംസ്ഥാന ഭാഗ്യക്കുറിക്ക് 28 ശതമാനം ജി.എസ്.ടി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ ശ്രമം ഉപേക്ഷിക്കണമെന്ന് സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമരസമിതി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കേരള ഭാഗ്യക്കുറി സംരക്ഷണ സമരസമിതി സംസ്ഥാന കൺവീനർ പി.ആർ ജയപ്രകാശ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഷിബു പോൾ അദ്ധ്യക്ഷം വഹിച്ചു. പി.കെ.രാധാകൃഷ്ണൻ, സനീഷ് പയ്യൻ, മന്നവൻ, പി.കെ.അലവിക്കുട്ടി, ഭുവനചന്ദ്രൻ,ടി.എസ്.സുരേഷ്, എം.കെ.ശ്രീധരൻ, വി.ജെ. ഷിനു എന്നിവർ സംസാരിച്ചു.