സുൽത്താൻ ബത്തേരി: ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത കൃഷിക്കാരുടെ നെല്ല് സംഭരണം തുടങ്ങി. നിലവിൽ ഓപ്പൺ മാർക്കറ്റിൽ 16 രൂപ തോതിൽ എടുക്കുമ്പോൾ ബ്രഹ്മഗിരി സൊസൈറ്റി കിലോയ്ക്ക് 25 രൂപ തോതിലാണ് നെല്ല് സംഭരിക്കുന്നത്.

2017 -ലാണ് ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റി പാരമ്പര്യ നെൽവിത്ത് സംരക്ഷണത്തിന്റെ ഭാഗമായി കൃഷിക്കാർക്ക് സൗജന്യമായി നാടൻ നെൽവിത്തിനങ്ങളായ തൊണ്ടി, പാൽതൊണ്ടി, കുഞ്ഞൻതൊണ്ടി, വലിച്ചൂരി, ചെന്നെല്ല്, ചോമാല എന്നിവയും സുഗന്ധ നെല്ലിനങ്ങളായ മുള്ളൻ കഴമ, ഗന്ധകശാല എന്നിവയും നൽകിയത്. കൊയ്ത്തിനുശേഷം നൽകിയ വിത്തിന്റെ ഇരട്ടി വിത്ത് കർഷകർ ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റിക്ക് തിരിച്ച് നൽകും. ഗന്ധകശാല, മുള്ളൻ കഴമ എന്നീ നെല്ലിനങ്ങൾ 45 രൂപ തോതിലാണ് സംഭരിക്കുന്നത്. സംഭരിച്ച നെല്ല് കുത്തി അരിയാക്കി വയനാടൻ മട്ട എന്ന ബ്രാന്റിൽ ബ്രഹ്മഗിരി സൂപ്പർ മാർക്കറ്റ് വഴി വിൽപ്പന നടത്തുന്നുണ്ട്. ഈ വർഷം 300 ഏക്കറിലാണ് കൃഷി നടത്തിയത്.

വിവരങ്ങൾക്ക് ഫോൺ: 9744661572, 04936 248368.