സുൽത്താൻ ബത്തേരി: ബംഗളുരുവിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആഡംബര ബൈക്കുകൾ മോഷ്ടിച്ച് കേരളത്തിൽ വിൽപ്പന നടത്തിയിരുന്ന സംഘം ബത്തേരി പൊലിസിന്റെ പിടിയിലായി. അന്തർ സംസ്ഥാന ബൈക്ക് മോഷണ സംഘത്തിൽപ്പെട്ട സുൽത്താൻ ബത്തേരി, ചെതലയം തൈതൊടിയിൽ ഇഷാൻ (19), ബത്തേരി മൈതാനിക്കുന്ന്, തട്ടയിൽ എൻ.ഷിയാസ് (19), ബത്തേരി മൂലങ്കാവ് തട്ടാരതൊടിയിൽ സച്ചിൻ (22), കുപ്പാടി ഒന്നാം മൈൽ മറ്റത്തിൽ ജോസിൻ ടൈറ്റസ് (20), എന്നിവരെയാണ് സുൽത്താൻ ബത്തേരി പൊലിസ് ഇൻസ്‌പെക്ടർ എം.ഡി.സുനിൽ, സബ് ഇൻസ്‌പെക്ടർമാരായ അജേഷ് കുമാർ,മണി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. മോഷണ മുതൽ വാങ്ങി ഉപയോഗിച്ചതിന് ചെതലയത്തെ തൈതൊടിയിൽ അബ്ദുൾ സലാം (21), ചെതലയം ആറാം മൈൽ കുതൊടിയിൽ തുഷാർ കെ ദിവാകരൻ (19) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മോഷണം നടത്തി വിൽപ്പന നടത്തിയ ആറ് ബൈക്കുകളിൽ നാലെണ്ണം പൊലിസ് കണ്ടെടുത്തു.

റോഡരികുകളിലും അപ്പാർട്ട്‌മെന്റുകളിലും മറ്റും നിർത്തിയിടുന്ന ബൈക്കുകളുടെ ഹാന്റിൽ ലോക്ക് പൊട്ടിച്ച് ഇലക്ട്രിക് കേബിളുകൾ കണക്ട് ചെയ്ത് ബൈക്കുകൾ സ്റ്റാർട്ട് ചെയ്താണ് ഇവർ ബൈക്കുകൾ കവർച്ചചെയ്തിരുന്നത്.

ജനുവരി 18ന് ചെതലയത്ത് ആഡംബര ബൈക്കുകളിൽ റേസ്
നടത്തി ആളുകൾക്കിടയിൽ ഭീതി പരത്തിയതി ഭീതി പര ത്തിയതി ഭീതി പരത്തിയതിന് നാല് ആളുകളുടെ പേരിൽ
സുൽത്താൻ ബത്തേരി പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ
ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിൽ ഒരു ബൈക്കിന്റെ
രജിസ്‌ട്രേഷൻ വ്യാജമാണെന്ന് വ്യക്തമായി. ഇതേ തുടർന്ന് ഈ ബൈക്ക് ഓടിച്ച അബ്ദുൾ സലാം എന്നയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ ബൈക്ക് മണിച്ചിറയിലെ ഇഷാനിൽ നിന്ന് വാങ്ങി കർണ്ണാടക കർണ്ണാടക നമ്പർ മാറ്റി കേരള രജിസ്‌ട്രേഷൻ ആക്കി ഉപയോഗിച്ച് വരികയായിരുന്നു എന്ന് വ്യക്തമായി.
തുടർന്ന് ഇഷാനെയും, ഷിഹാസ്, സച്ചിൻ, ജോസിൻ എന്നിവരെ
കസ്റ്റഡിയിൽ എടുത്ത് ചെയ്തതിൽ നിന്നാണ് ഇവർ ഒരു
മാസം മുമ്പ് കർണ്ണാടകയിലെ യശ്വന്ത്പുരയിൽ നിന്ന് മൂന്നു പ്രാവശ്യമായി ആറ്
ആഡംബര ബൈക്കുകൾ മോഷ്ടി ച്ചുവെന്നും അവ ബത്തേരി, കോഴിക്കോട്, എറണാകുളം
എന്നിവിടങ്ങളിൽ വില്പന നട ത്തിയതായും പറഞ്ഞു. ഒന്നര ലക്ഷം മുതൽ ലക്ഷം വരെ രൂപ വില വരുന്നവയാണ് ഈ ബൈക്കുകൾ.

ബൈക്കുകൾ മോഷണം പോയതിന് കർണ്ണാടകയിലെ യശ്വന്ത്പുര പൊലീസ് സ്റ്റേഷനിൽ കേസുകൾ ഉണ്ട്. ഇഷാൻ, ഷിഹാസ് എന്നിവർ ബത്തേരി സ്റ്റേഷനിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ പ്രതികളാണ്. ജോസിനെതിരെയും പൊലീസ് കേസുണ്ട്.

ആഡംബര ബൈക്ക് മോഷണ പരമ്പര കർണാടക പൊലിസിന് തന്നെ തലവേദന ആയിരിക്കുകയായിരുന്നുവെന്ന് ബത്തേരി പൊലീസ് അറിയിച്ചു. പ്രതികളുടെ അന്തർ സംസ്ഥാന ബന്ധങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ് എന്നും പ്രതികളെ ഇന്ന് തന്നെ കോടയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുന്നതാണ് എന്നും ജില്ലാ പൊലിസ് മേധാവി ആർ.കറുപ്പസാമി അറിയിച്ചു.

ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മാത്യു, പ്രമോദ്, സജീഷ്‌കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺ, ഫിനു, സ്മിജു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്യാൻ സഹായിച്ചത്.