പേരാമ്പ്ര: മൂന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ മുളിയങ്ങൽ -കൈതക്കൊല്ലി റോഡിന്റെ നവീകരണ പ്രവൃത്തി മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രണ്ട് കിലോമീറ്റർ ദൂരത്തിൽ 1 കോടി 98 ലക്ഷം രൂപ വകയിരുത്തിയാണ് പൊതുമരാമത്ത് വകുപ്പ് സാങ്കേതികാനുമതി നൽകിയത്. 5.50 മീറ്റർ റോഡിന്റെ ഉപരിതലം ബി.എം.ആൻറ് ബിസിചെയ്യാനും ആവശ്യമുളള ഭാഗങ്ങൾ ഉയർത്തി രണ്ട് കലുങ്ക് ഉൾപ്പെടെ 700 മീറ്റർ നീളത്തിൽ ഡ്രയിനേജ് നിർമ്മാണവും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷനായി. കായണ്ണ ഗ്റാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മജ, കെ.ടി.ബി. കല്പത്തൂർ, വി.എം. മനോജ്, കെ.ടി.ബാലകൃഷ്ണൻ, കെ.പി രതീഷ്, ഇ.ഗോപാലൻ, കെ.കുഞ്ഞബ്ദുള്ള, വത്സൻ എടക്കോടൻ, ശോഭന വൈശാഖ്, ആർ.കെ.മുനീർ, മുനീർ പൂക്കടവത്ത്, റഷീദ് ചെക്യലത്ത്, പുതുക്കുടി സുനീഷ്, പി.പി. മുരളീധരൻ ടി.പി നാസർ തുടങ്ങിയവർ പ്രസംഗിച്ചു.
പടം : മുളിയങ്ങൽ കൈതക്കൊല്ലി റോഡിന്റെ നവീകരണ പ്റവൃത്തി ഉദ്ഘാടനം മന്ത്റി ടി.പി. രാമകൃഷ്ണൻ നിർവ്വഹിക്കുന്നു