പേരാമ്പ്ര: കെ.സി.നാരായണൻ മാസ്റ്റർ സ്മാരക അംഗൻവാടി കെട്ടിടം മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അംഗൻവാടികൾ കുട്ടികളുടേയും സ്ത്രീകളുടെയും വയോജനങ്ങളുടേയും ക്ഷേമ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്ന ഇടങ്ങളായി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളൂടെ ആരോഗ്യ കാര്യത്തിൽകൂടി ശ്രദ്ധ നൽകുന്ന അംഗൻവാടികളിൽ കുട്ടികളെ അയക്കാതെ ഇംഗ്ലീഷ് മീഡിയം നഴ്‌സറികളിലേക്ക് അയക്കുന്ന രക്ഷിതാക്കളുടെ മനോഭാവം മാറണമെന്നും അദേഹം പറഞ്ഞു. കെ.സി.നാരായണൻ മാസ്റ്ററുടെ കുടുംബം സംഭാവന ചെയ്ത സ്ഥലത്ത് ഗ്രാമപഞ്ചായത്ത് നിർമ്മിച്ചതാണ് ആംഗൻവാടി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റീന അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. രാജൻ, ഇ. കുഞ്ഞിക്കണ്ണൻ, യുസഫ് കോറോത്ത്, സുമ പീറ്റർ, എൻ.എം. ദാമോദരൻ, സഞ്ജയ് കൊഴുക്കല്ലൂർ, പി. ബാലൻ, വി. മുജിബ്, മേലാട്ട് നാരായണൻ, രാജീവൻ ആയടത്തിൽ, കെ.എം. ബാലൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാനും ഗ്രാമപഞ്ചായത്ത് അംഗവുമായ ഭാസക്കരൻ കൊഴുക്കല്ലൂർ സ്വാഗതവും കെ.കെ. രാരിച്ചൻ നന്ദിയും പറഞ്ഞു.