കരാർ നിയമനം
സർവകലാശാലയുടെ ടീച്ചർ എഡ്യുക്കേഷൻ കേന്ദ്രങ്ങൾക്ക് പ്രിൻസിപ്പൽ കം അഡിഷണൽ ഡയറക്ടർ തസ്തികയിൽ കരാർ നിയമനത്തിന് 28 നകം ഓൺലൈനായി അപേക്ഷിക്കണം. പ്രായം: 65 വയസ് കവിയരുത്. പ്രതിമാസ മൊത്ത വേതനം: 28,000 രൂപ.
ഹാൾടിക്കറ്റ്
ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഒന്നാം സെമസ്റ്റർ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ.
എൻ.എസ്.എസ് മാർക്ക് ചേർക്കുന്നതിന്: ഫലം വെബ്‌സൈറ്റിൽ
2016 പ്രവേശനം ബി.കോം/ബി.ബി.എ/ബി.കോം ഓണേഴ്‌സ്, വൊക്കേഷണൽ/ബി.ടി.എച്ച്.എം/ബി.എച്ച്.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ കോളേജ് വിദ്യാർത്ഥികൾക്ക് അവരുടെ എൻ.എസ്.എസ് മാർക്ക് ചേർക്കുന്നതിനായി നാലാം സെമസ്റ്റർ വരെയുള്ള പരീക്ഷാഫലങ്ങൾ 31 വരെ വെബ്‌സൈറ്റിൽ ലഭ്യമാവും.
ആറാം സെമസ്റ്റർ പുനഃപ്രവേശനം
വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ ബി.എ/ബി.കോം/ബി.എസ്.സി (മാത്‌സ്)/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകൾക്ക് 2012 മുതൽ 2015 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടി ഒന്ന് മുതൽ അഞ്ച് വരെയുള്ള സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാവാത്തവർക്ക് വിദൂരവിദ്യാഭ്യാസം വഴി ആറാം സെമസ്റ്ററിൽ പുനഃപ്രവേശനം നേടാം. ഓൺലൈനായി പിഴകൂടാതെ ഫെബ്രുവരി ഒന്ന് വരെ അപേക്ഷിക്കാം. ഗസ്റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ, അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെ പകർപ്പ്, എസ്.ഡി.ഇ ഐ.ഡി/ടി.സി സഹിതം എസ്.ഡി.ഇയിൽ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒമ്പത്. ഫോൺ: 0494 2407356, 2407494.
പരീക്ഷാഫലം
2017 നവംബറിലെ ഒന്നാം സെമസ്റ്റർ ബി.കോം ഓണേഴ്‌സ് റഗുലർ (സി.യു.സി.ബി.സി.എസ്.എസ്), സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി രണ്ട് വരെ അപേക്ഷിക്കാം.
അവസാന വർഷ/മൂന്ന്, നാല് സെമസ്റ്റർ എം.എ ഇക്കണോമിക്‌സ് (നോൺ സെമസ്റ്റർ) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം.
ഒന്ന്, രണ്ട് കംബൈൻഡ് ബി.ആർക് 2017 സ്‌കീം റഗുലർ, 2012, 2004 സ്‌കീം സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രിൽ 2018, 2004 സ്‌കീം ജൂൺ 2016 (സെഷൻ) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചെലാൻ സഹിതം ഫെബ്രുവരി 11നകം ലഭിക്കണം.