പുൽപ്പള്ളി: കാലിക്കറ്റ് സർവ്വകലാശാലാ യൂണിയൻ എഫ് സോൺ കലോത്സവം സമാപിച്ചു. നാലു ദിവസങ്ങളിലായി പുൽപ്പള്ളി എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടന്ന കലോത്സവത്തിൽ മുട്ടിൽ ഡബ്ല്യു.എം.ഓ കോളേജ് ജേതാക്കളായി സുൽത്താൻ ബത്തേരി സെന്റ് മേരീസ് രണ്ടും പുൽപ്പള്ളി പഴശ്ശിരാജാ കോളേജ് മൂന്നും സ്ഥാനം കരസ്ഥമാക്കി.
സമാപന സമ്മേളനം കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ വിദ്യാർത്ഥി വിഭാഗം മേധാവി ഡോ.പി വത്സരാജൻ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി യൂണിയൻ ജോയിന്റ് സെക്രട്ടറി അക്ഷയ് റോയ് അദ്ധ്യക്ഷനായി.യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി എം.ടി.കെ അമൽജിത്ത്, പ്രിൻസിപ്പൽ സി.വിനോദ്കുമാർ,ജോബിസൺ ജെയിംസ്, മുഹമ്മദ് ഷാഫി,മുഹമ്മദ് അഷ്‌ക്കർ എന്നിവർ സംസാരിച്ചു.