ഐ.ഡി കാർഡ് ഡൗൺലോഡ് ചെയ്യണം
വിദൂരവിദ്യാഭ്യാസ വിദ്യാഭ്യാസ വിഭാഗത്തിൽ 2018-19 വർഷത്തിൽ പി.ജി പ്രോഗ്രാമുകൾക്ക് പ്രവേശനം നേടിയവർ തിരിച്ചറിയൽ കാർഡ് www.sdeuoc.ac.in വെബ്‌സൈറ്റിലെ ഓൺലൈൻ ഐ ഡി കാർഡ് എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. ലഭിക്കാത്തവർ വിദൂരവിദ്യാഭ്യാസ വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0494 2407461, 2407356.
എം.ബി.എ പുനർമൂല്യനിർണയ ഫലം
വിദൂരവിദ്യാഭ്യാസം എം.ബി.എ മൂന്നാം സെമസ്റ്റർ ജനുവരി 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.
ബി.വോക് പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.വോക് ഓട്ടോമൊബൈൽ-ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് പ്രാക്ടിക്കൽ പരീക്ഷ 24-ന് നടക്കും.
സർട്ടിഫിക്കറ്റ് പ്രോഗ്രാം
ഇസ്ളാമിക് ചെയർ നാല് മാസത്തെ തജ്‌വീദ് സർട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നു. ചേരാനാഗ്രഹിക്കുന്നവർ 26-ന് 10.30-ന് ഇസ്ളാമിക് ചെയറിൽ നടക്കുന്ന ഓറിയന്റേഷൻ പരിപാടിയിൽ പങ്കെടുക്കണം. വിവരങ്ങൾക്ക്: 9072090476.
ഇംഗ്ലീഷ് ഭാഷാ റിഫ്രഷർ കോഴ്‌സ്
ഹ്യൂമൺ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്റർ, കോളേജ്/ സര്‍വകലാശാലാ അദ്ധ്യാപകർക്കായി മാർച്ച് എട്ട് മുതൽ 28 വരെ ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ സംഘടിപ്പിക്കുന്ന റിഫ്രഷർ കോഴ്‌സിന് ഫെബ്രുവരി 16 വരെ ഓൺലൈനായി (ugchrdc.uoc.ac.in) അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0494 2407350, 2407351.