shyam
ഡോ.ശ്യാം സൂരജ് റിക്കി കേജിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു

മാനന്തവാടി: മാനന്തവാടിസ്വദേശിയായ സംഗീതജ്ഞൻ ഡോ.ശ്യാം സൂരജിന് ഗ്ലോബൽ ട്രംപ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ടോപ് 50 എമർജിംഗ് ഐക്കൺസ് ഓഫ് ഇന്ത്യ ' മ്യൂസിക് ഐക്കൺ' പുരസ്‌കാരം ലഭിച്ചു. റോയൽ ഓർക്കിഡ് ഹോട്ടലിൽ വച്ചുനടന്ന വർണ്ണശബളമായ ചടങ്ങിൽ ഗ്രാമി അവാർഡ് ജേതാവ് റിക്കി കേജിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. കമ്മ്യൂണിറ്റി മ്യൂസിക്കിനുള്ള മികച്ച സംഭാവനകൾക്കാണ് ശ്യാമിനെ തേടി അംഗീകാരമെത്തിയത്. കഴിഞ്ഞ വർഷം സൂം ഡൽഹി ദിനപത്രം ഏർപ്പെടുത്തിയ ഗ്ലോബൽ ലീഡേഴ്‌സ് മാസ്റ്റർ പീസ് അവാർഡും ശ്യാമിന് ലഭിച്ചിരുന്നു. കൂടാതെ കോമൺവെൽത്ത് യൂണിവേഴ്‌സിറ്റി ശ്യാമിനെ ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.