പേരാമ്പ്ര : ദേശീയ യുവജന വാരാഘോഷത്തിന്റെ ഭാഗമായി നെഹ്രു യുവകേന്ദ്ര കോഴിക്കോടിന്റെ സഹകരണത്തോടെ ആവള ബ്രദേഴ്‌സ് കലാസമിതി യുവജനങ്ങൾക്കായി ബോധവൽക്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. നാരായണക്കുറുപ്പ് നിർവഹിച്ചു. ഷാനവാസ് കൈവേലി അദ്ധ്യക്ഷത വഹിച്ചു. സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ സൈബർ വിദഗ്ദൻ ജയകൃഷ്ണൻ ആവള ക്ലാസെടുത്തു. ക്വിസ് മത്സരത്തിൽ വിജിഷ മണിക്കോത്ത് ഒന്നാം സ്ഥാനം നേടി. രമ്യ. പി. കെ രണ്ടാം സ്ഥാനവും, സാരംഗ്,ഫാസിൽ എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു. വിജയികൾക്ക് വാർഡ് മെമ്പർ കെ.എം. ശോഭ സമ്മാനങ്ങൾ നൽകി. രവി അരീക്കൽ, കുഞ്ഞമ്മത് മലയിൽ, പ്രവീൺ ആവള, ടി. രജീഷ്, ഷൈമ സന്തോഷ്, രമ്യ തുടങ്ങിയവർ സംസാരിച്ചു. വേണുഗോപാൽ, എം.പി. രവി, വി.സി. ശ്രീജിത്, ഷംസീർ ആവള, ഒ.കെ. ശശി, നൗഷാദ് കൊയിലോത്ത്, കുഞ്ഞമ്മത് കണ്ടിയിൽ എന്നിവർ നേതൃത്വം നൽകി.