calicut-uni
calicut uni

സ്‌കൂൾ വിദ്യാർത്ഥികൾക്കായി 26ന് സ്‌പേസ് ക്യാമ്പ്

സർവകലാശാലാ ഫിസിക്‌സ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ 26ന് സ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്‌പേസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഐ.എസ്.ആർ.ഒയിൽ നിന്ന് വിരമിച്ച ശാസ്ത്രജ്ഞരും മറ്റ് വിദഗ്ധരും ക്യാമ്പിൽ ക്ലാസുകൾ നയിക്കും. ആര്യഭട്ട ഹാളിൽ നടക്കുന്ന പരിപാടിയിൽ വിവിധ ജില്ലകളിൽ നിന്നുള്ള തിരഞ്ഞെടുത്ത നൂറ് വിദ്യാർത്ഥികൾ പങ്കെടുക്കും.

പുനഃപരീക്ഷ

2018 മാർച്ച് 19ന് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നടത്തിയ വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ ബി.എ സോഷ്യോളജി (സി.യു.സി.ബി.സി.എസ്.എസ്) കോർ കോഴ്‌സ് എസ്.ഒ.സി1.ബി01മെത്തഡോളജി ആൻഡ് പേഴ്‌സ്‌പെക്ടീവ്‌സ് ഒഫ് സോഷ്യൽ സയൻസസ് പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ഫെബ്രുവരി 14ന് ഉച്ചയ്ക്ക് 1.30ന് അതേ കേന്ദ്രത്തിൽ നടക്കും.

പുനർമൂല്യനിർണയ അപേക്ഷ
നാലാം സെമസ്റ്റർ ബി.കോം/ബി.ബി.എ/ബി.കോം ഓണേഴ്‌സ്, വൊക്കേഷണൽ, പ്രൊഫഷണൽ/ബി.ടി.എച്ച്.എം/ബി.എച്ച്.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് ഫെബ്രുവരി രണ്ട് വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ
പാലക്കാട് ഗവൺമെന്റ് വിക്‌ടോറിയ കോളേജ് വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ ബി.കോം ഓണേഴ്‌സ് (സി.യു.സി.ബി.സി.എസ്.എസ്) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഇന്നുകൂടി അപേക്ഷിക്കാം.

പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എസ്.സി അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം.