പാറക്കടവ്: ഉമ്മത്തൂർ എസ്.ഐ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് വിവര സാങ്കേതിക വിദ്യയിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ (സിഡ്മാഗ്) ജില്ലാ പഞ്ചായത്ത് മെമ്പർ അഹ്മദ് പുന്നക്കൽ പ്രകാശനം ചെയ്തു.
ഇമേജ് എഡിറ്റിംഗ്, വീഡിയോ ഷൂട്ടിംഗ് ,മലയാളം ടൈപ്പിംഗ് എന്നിവയിൽ പരിശീലനം ലഭിച്ച 'ലിറ്റിൽ കൈറ്റ്‌സ്' എന്ന വിദ്യാർത്ഥി കൂട്ടായ്മയാണ് മാഗസിൻ തയ്യാറാക്കിയത്. പ്രകാശനചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.കെ.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.
അസ്ലം കളത്തിൽ മാഗസിൻ പരിചയപ്പെടുത്തി. നാദാപുരം പ്രസ്‌ക്ലബ് പ്രസിഡന്റ് എം.കെ.അഷ്രഫ് സാഹിത്യരചനയിലെ പുതുമാനങ്ങൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ടി.കെ.ഖാലിദ് മാസ്റ്റർ, ഷീബ വി.പി,യു.സി.അബ്ദുൽ വാഹിദ്, കെ.സി.ബാബു, എൻ.കെ.കുഞബ്ദുല്ല, കെ.രഞ്ജിനി എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് സിനാൻ സ്വാഗതവും ഫാത്വിമ ഷബ്‌നം എം.പി നന്ദിയും പറഞ്ഞു.

പടം :
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കന്ററി സ്‌കൂളിൽ സിഡ് മാഗ് ഡിജിറ്റൽ മാഗസിൻ ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ പ്രകാശനം ചെയ്യുന്നു