കുറ്റ്യാടി: നീണ്ട നാല്പത് വർഷക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ഊരത്തിന്റെ കിഴക്കൻ മേഖലയിലെ യാത്രാക്ലേശത്തിന് വിരാമമിട്ട് റോഡ് യാഥാർത്ഥ്യമായി. നരിക്കോടൻ കണ്ടി മുതൽ എം.സി മുക്കുവരെയുള്ള റോഡാണ് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ നീക്കി വെച്ച 16 ലക്ഷം രൂപ വിനിയോഗിച്ച് ടാർ ചെയ്ത് പൂർത്തീകരിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എൻ. ബാലകൃഷ്ണൻ റോഡ് ഉദ്ഘാടനം ചെയ്തു. കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റർ മുഖ്യാതിഥിയായി. സ്ഥിരം സമിതി ചെയർമാൻ പി.സി. രവീന്ദ്രൻ, ഇ.കെ. നാണു, മെമ്പർമാരായ ടി.കെ. ദാമോദരൻ, കേളോത്ത് ആയിഷ, വി.പി മൊയ്തു, വി.എം.സൂപ്പി, വി.വി മുഹമ്മത് ,എൻ.കെ.സി.അമ്മത്, മാക്കൂൽ മുഹമ്മത്, കോവുക്കൽ ജമാൽ, വാഴയിൽ ബാലൻ, പി.രാജേന്ദ്രൻ, ബാപ്പറ്റ ചന്ദ്രൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സിയാദ് നന്ദി പറഞ്ഞു. പ്രവാസികളുടെ വക ഉപഹാര സമർപ്പണം സി.കെ.കെ. അബ്ദുള്ള നിർവഹിച്ചു.
പടം. നരികോടൻ കണ്ടിഎംസി മുക്ക് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് സി.എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.