കുറ്റിയാടി: ഗ്രാമീണ വിദ്യാഭ്യാസ ശാക്തീകരണ സംഘമായ റീസെറ്റ് ടീച്ചേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ ചങ്ങരോത്ത് പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന താലോലം പ്ലസ് രക്ഷാകർതൃ ബോധവൽക്കരണ പാഠശാലചെറിയ കുമ്പളത്ത് ഗവ.എൽ.പി സ്‌കൂളിൽ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. 22 മുതൽ ഫിബ്രുവരി 5വരെയുള്ള രണ്ടാഴ്ചക്കകം ചങ്ങരോത്ത് പഞ്ചായത്തിലെ 17 വിദ്യാലയങ്ങളിലെ 5000ൽ അധികം രക്ഷിതാക്കൾക്ക് പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ചാണ് പാഠശാല നടക്കുന്നത്. റീസെറ്റ് ടീച്ചേഴ്‌സ് ഫോറം ജനറൽ കൺവീനർ അബ്ദുല്ലാ സൽമാൻ.സെഡ്.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് പി.കെ.നവാസ് ക്ലാസിന് നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.കെ.രവി, വി.ലീജ, പി.ടി.എ.പ്രസിഡന്റ് കെ.കെ.രജീഷ്, ടി.കെ.ജമാൽ, സീന.ആർ, കുഞ്ഞമ്മദ്. പടിഞ്ഞാറയിൽ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സാം ഫിലിപ്പ് സ്വാഗതവും സി.സി.ഹമീദ് നന്ദിയും പറഞ്ഞു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും സ്‌കൂൾ പി.ടി.എകളുടെയും സഹകരണത്തോടെ ഫിബ്രുവരി 5 നകം മുഴുവൻ വിദ്യാലയങ്ങളിലെയും പാഠശാല പൂർത്തീകരിക്കും.