നടൻ ജഗദീഷും സംഘവുമെത്തും
കൽപ്പറ്റ: വയനാട് പ്രസ്സ് ക്ലബ്ബ് ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്കായി രൂപീകരിക്കുന്ന കാരുണ്യ ബനവലന്റ് ഫണ്ടിന്റെ ഭാഗമായി നടത്തുന്ന കലാസന്ധ്യ 26ന് വൈകീട്ട് ആറ് മണിക്ക് കൽപ്പറ്റ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ നടക്കും. സിനിമാ താരവും ടി.വി. അവതാരകനുമായ ജഗദീഷും സിനിമാ പിന്നണി ഗായികയും അവാർഡ് ജേതാവുമായ കീർത്തന ശബരീഷും സംഘവും പരിപാടി നയിക്കും. പ്രസ്സ് ക്ലബ്ബിൽ നിന്നും മുൻകൂട്ടി പ്രവേശന പാസ് ലഭിക്കും. 26ന് വൈകുന്നേരം നാലര മുതൽ പരിപാടി നടക്കുന്ന ഹാളിലെ പ്രത്യേക കൗണ്ടറിൽ നിന്നും പ്രവേശന പാസ് ലഭിക്കും. കലാസന്ധ്യ തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണൻ എം.എൽ. എ അദ്ധ്യക്ഷത വഹിക്കും.
പ്രസ്സ് ക്ലബ്ബ് ഏർപ്പെടുത്തിയ കെ.ജയചന്ദ്രൻ സ്മാരക അവാർഡ് മംഗളം കണ്ണൂർ സീനിയർ റിപ്പോർട്ടർ കെ.സുജിത്തിന് ചടങ്ങിൽ സമർപ്പിക്കും. കെ. ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണം ഒ.കെ. ജോണി നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ മുഖ്യാതിഥിയായിരിക്കും.കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ് സംബന്ധിക്കും. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി,സെക്രട്ടറി പി.ഒ.ഷീജ എന്നിവർ നേതൃത്വം നൽകും.