calicut-uni
calicut uni

സ്വിമ്മിംഗ് ട്രെയിനർ അഭിമുഖം

ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പിലെ സ്വിമ്മിംഗ് ട്രെയിനർ തസ്തികയിലേക്ക് ഫെബ്രുവരി 21-ന് രാവിലെ പത്ത് മണിക്ക് ഭരണവിഭാഗത്തിൽ അഭിമുഖം നടക്കും.

നഴ്‌സ് അഭിമുഖം

ഹെൽത്ത് സെന്ററിൽ നഴ്‌സ് (നൈറ്റ് ഷിഫ്ട് ) തസ്തികയിൽ അപേക്ഷിച്ചവരിൽ യോഗ്യരായവർക്ക് ഫെബ്രുവരി നാലിന് 9.30-ന് ഭരണവിഭാഗത്തിൽ അഭിമുഖം നടക്കും.

ഗുരുവായൂരപ്പൻ കോളേജിലെ ഡബിൾ മെയിൻ പുനഃപരീക്ഷ

കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ ഒന്നാം സെമസ്റ്റർ ബി. എ മലയാളം - സോഷ്യോളജി ഡബിൾ മെയിൻ (സി.യു.സി.ബി.സി.എസ്.എസ്) കോർ കോഴ്‌സ് എസ്.ഒ.എം1.ബി 01-മെത്തഡോളജി ആൻഡ് പേഴ്‌സ്‌പെക്ടീവ്‌സ് ഒഫ് സോഷ്യല്‍ സയന്‍സസ് പുനഃപരീക്ഷ ഫെബ്രുവരി 14-ന് ഉച്ചക്ക് 1.30-ന് കോളേജില്‍ നടക്കും.

അന്തർ സർവകലാശാലാ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സ്‌പെഷ്യൽപരീക്ഷ

അന്തർ സര്‍വകലാശാലാ കായിക മത്സരങ്ങളിൽ പങ്കെടുത്തത് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്ത ഒന്നാം സെമസ്റ്റർബി.കോം/ ബി.എ/ ബി.എസ് സി (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ വിദ്യാർത്ഥികൾക്ക് ഫെബ്രുവരി ഒന്ന് മുതൽ സ്‌പെഷ്യൽ പരീക്ഷ നടത്തും. പരീക്ഷാ കേന്ദ്രം: സർവകലാശാലാ ഫിസിക്കൽ എഡ്യുക്കേഷൻ പഠനവിഭാഗം.

പരീക്ഷാ അപേക്ഷ

അഫ്‌സൽ - ഉൽ- ഉലമ പ്രിലിമിനറി ഒന്നാം വർഷം (2018 പ്രവേശനം, റഗുലർ/ പ്രൈവറ്റ്) റഗുലർ, രണ്ടാം വർഷം (2015, 2016, 2017 പ്രവേശനം) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ അഞ്ച് വരെയും 160 രൂപ പിഴയോടെ ഏഴ് വരെയും ഫീസടച്ച് ഫെബ്രുവരി 11 വരെ രജിസ്റ്റർ ചെയ്യാം.

എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി (2015 മുതല്‍ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് ഒന്ന്, മൂന്ന് സെമസ്റ്റര്‍ പരീക്ഷയ്ക്ക് പിഴകൂടാതെ 31 വരെയും 160 രൂപ പിഴയോടെ നാല് വരെയും ഫീസടച്ച് ഫെബ്രുവരി ആറ് വരെ രജിസ്റ്റർ ചെയ്യാം.

ഹിന്ദി പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് (2017 പ്രവേശനം) പരീക്ഷയ്ക്ക് പിഴകൂടാതെ 29 വരെയും 160 രൂപ പിഴയോടെ 31 വരെയും ഫീസടയ്ക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ഫെബ്രുവരി രണ്ടിനകം ലഭിക്കണം.

രണ്ടാം സെമസ്റ്റർ യു.ജി സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

എല്ലാ അവസരങ്ങളും കഴിഞ്ഞ വിദൂരവിദ്യാഭ്യാസം/ വിദേശ/ കേരളത്തിന് പുറത്തെ കേന്ദ്രങ്ങൾ (സി.സി.എസ്.എസ്-2011 മുതൽ പ്രവേശനം) രണ്ടാം സെമസ്റ്റർ ബി.എ/ ബി.എസ് സി മാത്തമാറ്റിക്‌സ്/ ബി.എസ് സി കൗൺസലിംഗ് സൈക്കോളജി/ ബി.കോം/ ബി.ബി.എ/ ബി.എം.എം.സി/ ബി.എ അഫ്‌സൽ - ഉൽ - ഉലമ സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് 28 മുതൽ ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാ ഫീസ്: പേപ്പർ ഒന്നിന് 2,625 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ സഹിതം കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ്, സ്‌പെഷ്യൽ സപ്ലിമെന്ററി എക്‌സാം യൂണിറ്റ്, പരീക്ഷാഭവൻ, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ ഫെബ്രുവരി 18-നകം ലഭിക്കണം.